ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കനത്ത പരാജയം

ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കനത്ത പരാജയം. ചണ്ഡീഗഡ് മുൻസിപൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച ആം ആദ്‌മി പാർട്ടി 35 സീറ്റിൽ 14 ഇടത്ത്‌ വിജയിച്ചു.

ഭരണകക്ഷിയായിരുന്ന ബിജെപി 12 സീറ്റിലേക്ക്‌ ഒതുങ്ങി. 8 സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ ശിരോമണി അകാലിദളുമാണ്‌ വിജയിച്ചത്‌. ഭൂരിപക്ഷത്തിനാവശ്യമായ 19 സീറ്റ്‌ ആർക്കും ലഭിച്ചില്ല.

ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്‌. ബിജെപിയുടെ സിറ്റിംഗ് മേയറും പാർട്ടി സ്ഥാനാർത്ഥിയുമായ രവികാന്ത് ശർമ്മയെ എഎപിയുടെ ദമൻപ്രീത് സിംഗ് പരാജയപ്പെടുത്തി. മുൻ മേയർമാരായ രാജേഷ്‌ കാലിയ, ദവേഷ്‌ മൗഡ്‌ഗിൽ എന്നിവരും പരാജയപ്പെട്ടു.

ബിജെപിയുടെ നാല്‌ സിറ്റിങ് കൗൺസിലർമാരും പരാജയപ്പെട്ടു.
2016ൽ 26 ആയിരുന്ന വാർഡുകളുടെ എണ്ണം ഇപ്പോൾ 35 ആയി ഉയർത്തിയതാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here