ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെ രാജ്യവ്യാപകമായി അക്രമം അഴിച്ചുവിട്ട സംഘപരിവാർ നടപടി അപലപനീയം; കോടിയേരി ബാലകൃഷ്ണൻ

സിപിഐ(എം) കോട്ടയം ജില്ലാ കമ്മറ്റി നിർധനർക്കായി നിർമ്മിച്ച് നൽകിയ വീടുകളുടെ എണ്ണം നൂറ് കടന്നു. നൂറാമത് വീടിൻ്റെ താക്കോൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോട്ടയത്ത് നടന്ന ചടങ്ങിൽ കൈമാറി.

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെ രാജ്യവ്യാപകമായി അക്രമം അഴിച്ചുവിട്ട സംഘപരിവാർ നടപടി അപലപനീയമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സംഘപരിവാർ പ്രവർത്തകർ ഹരിയാനയിൽ ക്രിസ്തുരൂപം തകർത്തത് പട്ടാളം കാവൽ നിൽക്കുന്ന സ്ഥലത്താണ് എന്ന് കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ മതന്യൂന പക്ഷങ്ങൾക്ക് നേരെ അതിക്രമം നടക്കാത്തത് കമ്യൂണിസ്റ്റുകാർ ഉള്ളതുകൊണ്ടാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സിപിഐ(എം) കോട്ടയം ജില്ലാ കമ്മറ്റി സൗജന്യമായി നിർമിച്ചു നൽകിയ വീടുകളിൽ അവസാനത്തെ എട്ടു വീടുകളുടെ താക്കോൽ ദാനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നിർവഹിച്ചു. ഇതോടെ പാവപ്പെട്ട നൂറ്‌ കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നമാണ് സാക്ഷാത്‌കരിക്കപ്പെട്ടത്.

ഏറ്റവും നിർധനരും ദുരിതം അനുഭവിക്കുന്നവരുമായ കുടുംബങ്ങളെ കണ്ടെത്തി, പ്രവർത്തകരിൽ നിന്നും സുമനസുകളിൽ നിന്നും ഫണ്ട്‌ ശേഖരിച്ചാണ്‌ വീട്‌ നിർമിച്ചു നൽകിയത്‌. 94 വീടുകളുടെ താക്കോൽ നേരത്തേ കൈമാറിയിരുന്നു.

ശേഷിക്കുന്ന എട്ടെണ്ണമാണ്‌ തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ നടന്ന ചടങ്ങിൽ കോടിയേരി ബാലകൃഷ്‌ണൻ കൈമാറിയത്‌. സഹകരണ മന്ത്രി വി എൻ വാസവൻ സിപിഐ (എം) കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി എ വി റസൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ തുടങ്ങിയവയും ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News