നിതിനാമോളുടെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്‌ഐ സമാഹരിച്ച 15 ലക്ഷം രൂപ കൈമാറി

ക്യാമ്പസിനുള്ളിൽ വച്ച്‌ ക്രൂരമായി കൊലചെയ്യപ്പെട്ട നിതിനാമോളുടെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്‌ഐ സമാഹരിച്ച 15 ലക്ഷം രൂപ കൈമാറി. കോട്ടയത്ത് നടന്ന ചടങ്ങിൽ നിതിനയുടെ അമ്മ ബിന്ദു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനിൽ നിന്ന്‌ തുക ഏറ്റുവാങ്ങി.

പാലാ സെന്റ്‌ തോമസ്‌ കോളേജ് ക്യാമ്പസിൽ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട നിതിനാ മോൾ നിർധന കുടുംബത്തിൽ നിന്നുള്ള അംഗമായിരുന്നു.മകളുടെ മരണത്തോടെ രോഗിയായ അമ്മ ഒറ്റപ്പെട്ടു. ഇതോടെയാണ് വൃദ്ധ മാതാവിനെ സഹായിക്കാൻ ഡി വൈ എഫ് ഐ പ്രവർത്തകർ രംഗത്തിറങ്ങിയത്.

നാടൊന്നിച്ചപ്പോൾ ബിന്ദുവിന്‌ സഹായമായി ലഭിച്ചത്‌ 15 ലക്ഷം രൂപ. തുക സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിതിനയുടെ അമ്മ ബിന്ദുവിന് കൈമാറി. മകൾ പോയതിന്റെ നഷ്ടം ഒന്നുകൊണ്ടും നികത്താനാവില്ലെങ്കിലും പാർട്ടി പ്രവർത്തകർ ഒപ്പമുണ്ടെന്നത് ആശ്വാസമാണെന്ന് നിതിനയുടെ അമ്മ പറഞ്ഞു.

കൊല്ലപ്പെട്ട നിതിനാമോൾ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകയായിരുന്നു. നിര്‍ധന കുടുംബത്തെ സഹായിക്കാൻ നാടൊന്നിച്ച് നിന്നതായി ഡി വൈ എഫ് നേതാക്കൾ പറഞ്ഞു.

ചടങ്ങിൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌, സെക്രട്ടറി വി കെ സനോജ്‌, സംസ്ഥാന സെക്രട്ടറിയറ്റംഗം ജെയ്‌ക്ക്‌ സി തോമസ്‌ എന്നിവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News