
റെയിൽവേ സ്റ്റേഷനിൽ നിന്ന് 16.200 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. കോഴിക്കോട് വളയനാട് മാങ്കാവ് – മെഡോൾപറമ്പ് അജ്മൽ വീട്ടിൽ പി വി ഷറഫുദ്ദീൻ (21), ആഴ്ചവട്ടത്ത് മഠത്തിൽത്തൊടി എം സി അക്ഷയ് (23), മാങ്കാവ് – ഗോവിന്ദപുരം കാഞ്ഞിരക്കണ്ടി വീട്ടിൽ കെ രാഹുൽ (22)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എക്‌സൈസ് പട്ടാമ്പി റേഞ്ചും ഷൊർണൂർ റെയിൽവേ സംരക്ഷണ സേനയും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
എക്‌സൈസ് ഇൻസ്‌പെക്ടർ പി ഹരീഷ്, ആർപിഎഫ് അസിസ്റ്റന്റ് എസ്‌ഐമാരായ സജി അഗസ്റ്റ്യൻ, സതീഷ്‌കുമാർ, പ്രിവന്റീവ് ഓഫീസർമാരായ എൻ നന്ദകുമാർ, കെ വസന്തകുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ മണികണ്ഠൻ, സിഇഒ നിധീഷ് ഉണ്ണി, ഷൊർണൂർ റെയിൽവേ സംരക്ഷണ സേനയിലെ ഹെഡ് കോൺസ്റ്റബിൾ എൻ അശോകൻ, കോൺസ്റ്റബിൾ ഡി സവിൻ, കെ കെ ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here