കുവൈറ്റിൽ പുതിയ പരിഷ്ക്കാരം; ഡ്രൈവിംഗ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് തന്നെ പുതുക്കാം

ഡ്രൈവിംഗ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് തന്നെ പുതുക്കാവുന്നതാണെന്ന് കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നേരത്തെ കാലാവധി അവസാനിക്കുന്നതിനു ഒരു മാസം മുമ്പ്‌ മാത്രമായിരുന്നു പുതുക്കുവാൻ അനുമതി ഉണ്ടായിരുന്നത്‌.

ഡ്രൈവിംഗ്‌ ലൈസൻസുകൾ പുതുക്കുന്നതിനു നേരിട്ട് ഗതാഗത വകുപ്പിന്റെ ഓഫീസിൽ പോകാതെ തന്നെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും അധികൃതർ പറഞ്ഞു.

പുതുക്കിയ ലൈസൻസുകൾ രാജ്യത്തെ പ്രധാന മാളുകളിലോ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലോ സ്ഥാപിച്ച മെഷീനുകൾ വഴി വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. പഴയ രീതിയിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകൾക്ക് പകരം പരിഷ്കരിച്ച ലൈസന്‍സുകളാണ് മന്ത്രാലയം ഇപ്പോൾ നൽകി വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News