സിപിഐഎം കൊല്ലം ജില്ലാസമ്മേളനത്തിന് ഒരുങ്ങി കൊട്ടാരക്കര

സിപിഐഎം 23-ാം പാർട്ടി കോൺഗ്രസിന്‌ മുന്നോടിയായി കൊല്ലം ജില്ലാ സമ്മേളനത്തിന്‌ കൊട്ടാരക്കര ഒരുങ്ങി. പൊതുസമ്മേളനം നടക്കുന്ന കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജങ്‌ഷനിലെ ഇ കാസിം നഗറിൽ 30ന്‌ വൈകിട്ട്‌ അഞ്ചിന്‌ ത്രിദിന സമ്മേളനത്തിന്‌ ചെങ്കൊടി ഉയരും.

ഡിസംബർ 31, ജനുവരി ഒന്ന്‌, രണ്ട്‌ തീയതികളിൽ വാളകം പ്രതീക്ഷ കൺവൻഷൻ സെന്ററിലെ ബി രാഘവൻ നഗറിലാണ്‌ പ്രതിനിധി സമ്മേളനം.31 ന്‌ രാവിലെ പ്രതിനിധി സമ്മേളനം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌രാമചന്ദ്രൻപിള്ളയും ജനുവരി രണ്ടിന്‌ വൈകിട്ട്‌ അഞ്ചിന്‌ പൊതുസമ്മേളനം കൊട്ടാരക്കരയിൽ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലക്യഷ്‌ണനും ഉദ്‌ഘാടനംചെയ്യുമെന്ന്‌ ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2021 സെപ്റ്റംബർ 12ന് റോസ്മലയിൽ ബ്രാഞ്ച് സമ്മേളനത്തിന് തുടക്കംകുറിച്ചു.തുടർന്ന് 3000 ബ്രാഞ്ച്
സമ്മേളനം, 70 എൽസി സമ്മേളനം, 18 ഏരിയാസമ്മേളനം ഉൾപ്പടെ 3188 സമ്മേളനങൾ പൂർത്തീകരിച്ചാണ് ജില്ലാ സമ്മേളനം നടത്തുന്നത്.

കൊട്ടാരക്കര ഇതാദ്യമായാണ്‌ ജില്ലാ സമ്മേളനത്തിന്‌ വേദിയാകുന്നതും. 42 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപെടെ 242 പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, പി കെ ശ്രീമതി, വൈക്കം വിശ്വൻ, എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം എം മണി, കെ ജെ തോമസ്, കെ എൻ ബാലഗോപാൽ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here