ഹരിയാന മന്ത്രിസഭ ഇന്ന് വീണ്ടും വിപുലീകരിക്കും

ഹരിയാന മന്ത്രിസഭ ഇന്ന് വീണ്ടും വിപുലീകരിക്കും. രണ്ടാം തവണയാണ് മനോഹർ ലാൽ ഖട്ടർ മന്ത്രി സഭ വിപുലീകരിക്കുന്നത്. ബിജെപി- ജെജെപി സഖ്യ സർക്കാരിന്റെ രണ്ടാം വിപുലീകരണത്തിൽ ഇരു പാർട്ടികളിൽ നിന്നും ഓരോ മന്ത്രിമാരെ വീതം ഉൾപ്പെടുത്തുമെന്നാണ് വിവരം.

ഹിസാറിൽ നിന്ന് രണ്ട് തവണ എംഎൽഎയായ കമൽ ഗുപ്തയാണ് ബിജെപിയിൽ നിന്ന് ക്യാബിനറ്റ് പദത്തിലെത്തുന്നത്. തൊഹാനയിൽ നിന്നുള്ള എംഎൽഎ ദേവേന്ദർ സിംഗ് ബബ്ലി ജെജെപിയിൽ നിന്നും മന്ത്രിസഭാഗമായേക്കും. അതേസമയം, മുഖ്യമന്ത്രിയും ഉപമന്ത്രിയും ഉൾപ്പെടെ 12 മന്ത്രിമാരാണ് നിലവിൽ ഹരിയാനയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News