ISL ൽ ഇന്ന് ഹൈദരാബാദ് എഫ്.സി-ഒഡീഷ എഫ്സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം ജി എം സി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് മത്സരം.
നൈസാമുകളും കലിംഗ വോറിയേഴ്സുംപോരാട്ടവീര്യത്തിൽ ആർക്കും പിന്നിലല്ല . കളിച്ച 7 മത്സരങ്ങളിൽ നിന്നും മൂന്ന് ജയങ്ങൾ വീതം ഇരു ടീമുകൾക്കും ഉണ്ട്. നൈജീരിയൻ താരം ബർത്തലോമിയോ ഒഗ്ബെച്ചെയുടെ ഗോളടി മികവിന്റെ കരുത്തിൽ ഹൈദരാബാദ് എത്തുമ്പോൾ ഒഡീഷ എഫ്.സിയുടെ തുറുപ്പ് ചീട്ട് സ്പാനിഷ് താരം ജാവി ഹെർണാണ്ടസാണ്. ടീമുകൾക്കായി ഗോളടിച്ചു കൂട്ടി തകർപ്പൻ ഫോമിലാണ് വിദേശ താരങ്ങളിരുവരും.
മലപ്പുറംകാരൻ അബ്ദുൾ റബീഹാണ് ഹൈദരാബാദ് നിരയിലെ മലയാളി സാന്നിധ്യം. ഏറ്റവും ഒടുവിലായി കളിച്ച 5 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ തോറ്റ ഒഡീഷ എഫ്.സിക്ക് നേടാനായത് ഒരു വിജയവും ഒരു സമനിലയും മാത്രം.
അതേസമയം, അവസാന 5 മത്സരങ്ങളിൽ അജയ്യരാണ് ഹൈദരാബാദ് എഫ്.സി രണ്ട് വിജയങ്ങളും 3 സമനിലയുമാണ് ഒഗ്ബെച്ചെയുടെ ടീമിനുള്ളത്.വിജയത്തോടെ ഈ വർഷം അവസാനിപ്പിക്കാനുറച്ചാണ് നൈസാമുകളും കലിംഗ വോറിയേഴ്സും ഇറങ്ങുന്നത്. മനോളോ മാർക്കേസിന്റെയും കിക്കോ റാമിറെസിന്റെയും സ്പാനിഷ് പരിശീലന തന്ത്രങ്ങളുടെ മാറ്റുരക്കലിന് കൂടിയാണ് അക്ഷരാർത്ഥത്തിൽ ബമ്പോളിം വേദിയാവുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.