കിറ്റക്‌‌സ് ജീവനക്കാരുടെ അക്രമത്തെ വെള്ളപൂശി മാനേജ്മെന്‍റ്

കിറ്റക്‌‌സ് ജീവനക്കാരുടെ അക്രമത്തെ വെള്ളപൂശി മാനേജ്മെന്‍റ്.പൊലീസ് അറസ്റ്റ് ചെയ്തവരില്‍ ബഹുഭൂരിപക്ഷവും നിരപരാധികളെന്ന് എം ഡി സാബു ജേക്കബ്.അവര്‍ക്ക് നിയമ സഹായം നല്‍കും.ലഹരി ഉപയോഗിച്ച നാല്‍പ്പതോളം പേര്‍ മാത്രമാണ് പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും സാബു ജേക്കബിന്‍റെ വിശദീകരണം.പൊലീസ്ജീപ്പിന്‍റെ ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിച്ച് സിമ്പിളായാണ് തീയിട്ടതെന്നും ഫയര്‍ഫോഴ്സിന് കെടുത്താമായിരുന്നുവെന്നും അക്രമത്തെ നിസ്സാരവല്‍ക്കരിച്ച് സാബു ജേക്കബ് പറഞ്ഞു.

സംസ്ഥാനം മുമ്പ് കണ്ടിട്ടില്ലാത്ത വിധം പൊലീസിനു നേരെ അക്രമം നടത്തുകയുംപൊലീസ് വാഹനം തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവത്തെ നിസ്സാരവല്‍ക്കരിക്കുന്ന ന്യായവാദങ്ങളാണ് കിറ്റക്സ് എം ഡി സാബു ജേക്കബ് നിരത്തിയത്.പൊലീസിനു നേരെയുണ്ടായ അക്രമത്തില്‍ ദുഖമുണ്ടെന്നറിയിച്ച സാബു ജേക്കബ് പോലീസ് അന്വേഷണത്തെയും നടപടികളെയും ശക്തമായി എതിര്‍ത്തു.പോലീസ് അറസ്റ്റ് ചെയ്തവരില്‍ 151 പേരും നിരപരാധികളാണെന്നാണ് സാബു ജേക്കബിന്‍റെ വാദം.അവര്‍ക്ക് നിയമസഹായം നല്‍കുമെന്നും സാബു ജേക്കബ് പറഞ്ഞു.

അതേസമയം, ഇതര സംസ്ഥാന ജീവനക്കാര്‍ പൊലീസ് വാഹനത്തിന് തീയിട്ട സംഭവത്തെയും സാബു ജേക്കബ് നിസ്സാരവല്‍ക്കരിച്ചു.12 ലൈന്‍ ക്വാര്‍ട്ടേഴ്‌സുകളിലായി തൊള്ളായിരത്തിലധികം പേര്‍ താമസിക്കുന്ന സ്ഥലത്തു നിന്നും മലയാളികളെ ഒഴിവാക്കി ഇതര സംസ്ഥാനക്കാരെ മാത്രം പിടിച്ചുകൊണ്ടു പോയത് ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണെന്നും സാബു ആരോപിച്ചു. കിറ്റെക്‌സിനോടും ട്വന്‍റി ട്വന്‍റിയോടും വിരോധം തീര്‍ക്കാന്‍ നിരപരാധികളെ ജയിലിലടച്ചിരിക്കുകയാണ്.തൊഴിലാളികളെക്കുറിച്ച് നാട്ടുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ പൊലീസില്‍ പരാതിപ്പെടട്ടെയെന്നും സാബു ജേക്കബ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News