ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ

ആഷസില്‍ ഇംഗ്ലണ്ടിനെ ചാരമാക്കി ഓസ്ട്രേലിയ. മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്നിങ്സിനും 14 റണ്‍സിനും കളി പിടിച്ചെടുത്താണ് ഓസീസ് പരമ്പര നിലനിര്‍ത്തിയത്. ഏ‍ഴ് വിക്കറ്റുകള്‍ വീ‍ഴ്ത്തിയ സ്കോട്ട് ബോലന്‍ഡാണ് വിജയശില്‍പി. ആദ്യ രണ്ട് ടെസ്റ്റിലും ഓസീസ് വിജയിച്ചിരുന്നു.

മെല്‍ബണിലും ഓസീസ് പേസ് ആക്രമണത്തിന് മുന്നില്‍ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലീഷ് ബാറ്റിങ് നിര നേരിട്ട ദുരന്തം കൂടുതല്‍ ആഘാതത്തോടെ രണ്ടാം ഇന്നിങ്സിലും ആവര്‍ത്തിച്ചു. വെറും 68 റണ്‍സിന് മെല്‍ബണില്‍ ജോ റൂട്ടിന്‍റെയും സംഘവും പിടഞ്ഞുവീ‍ണു. രണ്ടക്കം കടക്കാനായത് രണ്ട് പേര്‍ക്ക് മാത്രം. ഇംഗ്ലീഷ് പടയുടെ ചിറകരിഞ്ഞത് രണ്ട് ഇന്നിങ്സിലുമായി ഏ‍ഴ് വിക്കറ്റുകള്‍ വീ‍ഴ്ത്തിയ സ്കോട്ട് ബോലന്‍ഡും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്നാണ്. ഇന്നിങ്സിനും 14 റണ്‍സിനും കളി പിടിച്ചെടുത്ത് ഓസീസ് ആഷസ് നിലനിര്‍ത്തി.

നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് സ്വന്തം കണക്കില്‍ 185 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓളൗട്ടായിരുന്നു. ഒറ്റയ്ക്ക് കരകയറ്റാമെന്ന ക്യാപറ്റന്‍ ജോ റൂട്ടിന്‍റെ മോഹവും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെയും നതാന്‍ ലിയോണിന്‍റെയും ബോളിങ് കരുത്തില്‍ വിഫലം. മാര്‍ക്ക് ഹാരിസിന്‍റെ അര്‍ധ സെഞ്ച്വറി മികവില്‍ 267 എന്ന ഭേദപ്പെട്ട സ്കോര്‍ അക്കൗണ്ടില്‍ നിറച്ചാണ് ഓസീസ് രണ്ടാമിന്നിങ്സില്‍ പന്തെറിയാനെത്തിയത്. പിന്നീട് ബാറ്റിങ് നിരയ്ക്ക് ഒരവസരത്തിന് പോലും ഇടനല്‍കാതെ ഓസീസ് പേസ് കരുത്ത് ഇംഗ്ലണ്ടിന് ചിതയൊരുക്കുകയായിരുന്നു.

ഗാബയിലും അഡലെയ്ഡിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളും ഓസ്ട്രേലിയ അനായാസം പിടിച്ചെടുത്തിരുന്നു. ഇതോടെ ആഷസില്‍ 2018 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഓസീസ് ആരാധകര്‍. 2019ല്‍ സീരീസ് സമനിലയില്‍ കലാശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News