കവി പ്രഭാവര്‍മ്മയുടെ കര്‍ണ്ണാടിക്ക് ക്ലാസിക്കല്‍ കൃതികള്‍ വേദിയിലേക്ക്

കവി പ്രഭാവര്‍മ്മ മലയാളത്തില്‍ രചിച്ച കര്‍ണ്ണാടിക്ക് ക്ലാസിക്കല്‍ കൃതികള്‍ വേദിയിലെത്തുന്നു. പരിപൂര്‍ണ്ണമായും മലയാളത്തില്‍ രചിച്ച കൃതികള്‍ക്ക് സംഗീതം നല്‍കി വേദിയില്‍ അവതരിപ്പിക്കുന്നത് തിരുവനന്തപുരം വിമണ്‍സ് കോളേജിലെ മ്യൂസിക്ക് അധ്യാപികയായ ഡോ.കെ ആര്‍ ശ്യാമയാണ്. വരുന്ന 30 ന് തീയതി വൈകിട്ട് 5നാണ് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ സംഗീത കച്ചേരി അരങ്ങേറുക.

ശുദ്ധമലയാളത്തില്‍ ശാസ്ത്രീയ ഗാനങ്ങള്‍ എ‍ഴുതുന്ന രചയിതാക്കള്‍ ചരിത്രത്തിലോ വര്‍ത്തമാനത്തിലോ അത്യപൂര്‍വ്വമാണ് .സ്വാതി തിരുനാള്‍ എ‍ഴുതിയ മോഹിനിയാട്ട പദങ്ങള്‍ പലതും മലയാളത്തിലായിരുന്നെങ്കിലും ശാസ്ത്രീയ കൃതികള്‍ പലതും മലയാളത്തിലായിരുന്നില്ല,

ചിരപരിചിതമായ പല കൃതികളും തമി‍ഴിലോ, സംസ്കൃതത്തിലോ,കന്നടയിലോ, തെലുങ്കിലോ ഒക്കെയാണ്. പുകള്‍പെറ്റ വാഗ്ഗേയകാരന്മാരായ പുരന്തരദാസനും, ത്യാഗരാജനും,ശാമശാസ്ത്രിയും,മുത്തുസ്വാമി ദീക്ഷിതരും, എല്ലാം ജനിച്ചത് മലയാളത്തിലായിരുന്നില്ലെന്ന പരിമിതി എന്നും ഭാഷക്ക് ഉണ്ടായിരുന്നു.

സമീപകാല കവികളില്‍ തുളസീവനം മാത്രമാണ് ഇത്തരം ഇടപ്പെടല്‍ നടത്തിയ വ്യക്തി. ഇരയിമ്മന്‍തമ്പിയും, കെപി കേശവപിളളയും, എല്ലാം പണ്ട് രചിച്ച ചില കര്‍ണ്ണാടക കൃതികള്‍ ക‍ഴിഞ്ഞാല്‍ ഈ രംഗത്ത് മലയാളത്തിന്‍റെ സംഭാവന തുലോം തുശ്ചമാണ്. എന്നാല്‍ കവി പ്രഭാവര്‍മ്മയുടെ ഈ രംഗത്തെ ഇടപെടല്‍
ഒ‍ഴുക്കിനെതിരായ നീന്തലാണ് .

അതേസമയം, പ്രഭാവര്‍മ്മ മലയാളത്തില്‍ രചിച്ച 12 ഓളം കര്‍ണ്ണാടിക്ക് ക്ലാസിക്കല്‍ കൃതികള്‍ വരുന്ന മുപ്പതാം തീയതി വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ അരങ്ങേറും.തിരുവനന്തപുരം വിമണ്‍സ് കോളേജിലെ മ്യൂസിക്ക് അധ്യാപികയായ ഡോ. കെ ആര്‍ ശ്യാമ ചിട്ടപ്പെടുത്തിയ ഈ വരികള്‍ ശ്രവ്യസുഖരസപ്രദായനിയാണ് . മലയാളത്തിലെ ഇന്നുളള ഏറ്റവും മികച്ച രചയിതാവിന്‍റെ കൃതികള്‍ പ്രമുഖര്‍ അടങ്ങുന്ന വേദയില്‍ അവതരിപ്പിക്കാനുളള അവസാനവട്ട ഒരുക്കത്തിലാണ് ഡോ. കെ ആര്‍ ശ്യാമ.

ശ്രീരജ്ഞിനി, കുറിഞ്ഞി, ആനന്ദഭൈരവി, കാമ്പോജി, എന്നീങ്ങനെ പല രാഗങ്ങളിലായി ചിട്ടപ്പെടുത്തിയ ഈ വരികള്‍ തനത് മലയാളം തന്നെയാണ് . പാരമ്പര്യവാദികള്‍ക്കും,പുതുമയുടെ വേറിട്ടവ‍ഴികളില്‍ സഞ്ചരിക്കുന്നവര്‍ക്കും ഒരേ സമയം ഇഷ്ടമുണ്ടാക്കുന്നതാണ്.

വരികള്‍, വരികളുടെ ഭാവാമ്ശം ഒട്ടും ചോരാതെ അതിമനോഹരമായി ചിട്ടപ്പെടുത്തി അത്
അവതരിപ്പിക്കാനാണ് സംഗീതജ്ഞയായ ശ്യാമയുടെ ശ്രമം.എന്നാൽ പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കാനുളള വലിയ ഉത്തരവാദിത്വം വെല്ലുവിളിയാണെങ്കിലും അത് തനിക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് ശ്യാമ കൈരളി ന്യൂസിനോട് പറഞ്ഞു.

വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ വെച്ച് നടക്കുന്ന കച്ചേരിക്ക് തിരിതെളിക്കുന്നത് ശ്രീകുമാരന്‍ തമ്പിയാണ്. ഡോ. കെ ഓമനകുട്ടി, കാവാലം ശ്രീകുമാര്‍, രാജശ്രീവാര്യര്‍ എന്നീവരടക്കമുളളവരുടെ സാന്നിധ്യത്തിലാണ് സംഗീത കച്ചേരി അരങ്ങേറുന്നത്. സ്വന്തം വീട്ടില്‍ കൃതികളുടെ അവസാനമിനുക്ക് പണിയിലാണ് സംഗീതജ്ഞയായ ഡോ. കെ ആര്‍ ശ്യാമ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News