ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; നിയന്ത്രണങ്ങൾ നീട്ടി കേന്ദ്ര സർക്കാർ

രാജ്യത്ത് കൊവിഡ് ഒമൈക്രോൺ കേസുകളിലെ വർധനവിനെ തുടർന്ന് നിയന്ത്രണങ്ങൾ നീട്ടി കേന്ദ്ര സർക്കാർ. ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരാൻ ആണ് കേന്ദ്ര സർക്കാരിൻറെ തീരുമാനം. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ആണ് സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.

അതേസമയം, ഗോവയിൽ കൂടി പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചതോടെ ഒമൈക്രോൺ വൈറസ് വ്യാപനം 20 സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചു. 600 ഒമൈക്രോൺ കേസുകൾ രാജ്യത്ത് സ്ഥിരീകരിക്കുമ്പോൾ കേന്ദ്ര സർക്കാരിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആശങ്ക ഉയരുകയാണ്. കൊവിഡ് വാക്സിനേഷൻ സംബന്ധിച്ചും കൂടുതൽ വിശദാംശങ്ങൾ ആരോഗ്യ വൃത്തങ്ങൾ പുറത്തിറക്കി. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച അർഹരായവർക്ക് 39 ആഴ്ചകൾ പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാം എന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News