കൊല്ലം ചവറയിലെ വാഹനാപകടം; സംസ്കാരമുൾപ്പടെയുള്ള മുഴുവൻ ചെലവുകളും മത്സ്യഫെഡ് വഹിക്കും

കൊല്ലം ചവറയിൽ അർദ്ധരാത്രിയിൽ നടന്ന വചനാപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സംസ്കാരമുൾപ്പടെയുള്ള മുഴുവൻ ചെലവുകളും മത്സ്യഫെഡ് വഹിക്കുമെന്ന് ചെയർമാൻ മനോഹരൻ അറിയിച്ചു.പരുക്കേറ്റവരുടെ ചികിത്സയും മത്സ്യഫെഡ് വഹിക്കും.

അതേസമയം, വാഹന അപകടത്തിൽ നാല് മത്സ്യ തൊഴിലാളികളാണ് മരണപ്പെട്ടത്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം 56,ബർക്കുമൻസ് 45,വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ 56,തമിഴ്നാട് സ്വദേശി ബിജു 35 എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12.30 ഓടെ ചവറ ദേശീയപാതയിൽ ഇടപ്പള്ളി കോട്ടക്ക് സമീപം തിരുവനന്തപുരം പുല്ലുവിളയിൽ നിന്ന് ബേപ്പൂർക്ക് മത്സ്യ തൊഴിലാളികളുമായി പോയ മിനിബസ്സിൽ തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ ഇൻസുലേറ്റഡ് വാനിടിച്ചാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശി റോയി 26 മാർത്താണ്ടം സ്വദേശി വർഗ്ഗീസ് 40 എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News