നീറ്റ് കൗൺസിലിംഗ്; രാജ്യവ്യാപക സമരത്തിന് ആഹ്വനം ചെയ്‌ത്‌ റെസിഡന്റ് ഡോക്ടെഴ്സ്

രാജ്യത്തെ ആരോഗ്യരംഗം സ്തംഭിപ്പിക്കാൻ ഒരുങ്ങി ഡോക്ടർമാർ. നീറ്റ് പിജി കൗൺസലിംഗ് വൈകുന്നതിന് എതിരെയും രാജ്യതലസ്ഥാനത്ത് കഴിഞ്ഞദിവസമുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ഡോക്ടർമാർ ചികിത്സാ രംഗത്ത് നിന്നും വിട്ട് നിൽക്കുന്നത്.

രാജ്യ വ്യാപക ഡ്യൂട്ടി ബഹിഷ്കരണത്തിനാണ് റെസിഡൻ്റ് ഡോക്ടർമാർ ആഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തിന് പിന്തുണ അറിയിച്ച് വിവിധ സംസ്ഥാനങ്ങളിലെ റെസിഡൻറ് ഡോക്ടർമാരുടെ സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. എയിംസ്, ഭോപ്പാൽ അഹമ്മദാബാദ്, ഛണ്ഡിഗഡ് എന്നിവിടങ്ങളിലെ ഡോക്ടർമാരും സമരത്തെ പിന്തുണയ്ക്കും. ഒബിസി സംവരണത്തിൽ കേന്ദ്ര സര്ക്കാര് നിലപാട് സ്വീകരിക്കാത്തതിനെ തുടർന്ന് സുപ്രീം കോടതി ഈ വർഷത്തെ നീറ്റ് പിജി ഫലം സ്റ്റേ ചെയ്തിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News