രാജ്യത്ത് കുതിച്ചുയർന്ന് ഒമൈക്രോൺ; ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിൽ

രാജ്യത്തെ ഒമൈക്രോൺ കേസുകൾ കൂടുന്നു. ഇതോടെ രാജ്യത്തെ ആകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 653 ആയി.

അതേസമയം, ഏറ്റവും കൂടുതൽ ഒമൈക്രോൺ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ 167 പേർക്കും ദില്ലിയിൽ 165 പേർക്കും ഇതിനോടകം തന്നെ ഒമൈക്രോൺ സ്ഥിരീകരിച്ചു.

എന്നാൽ ഇന്ന് 12 മണിക്കാണ് ഒമൈക്രോണുമായി ബന്ധപ്പെട്ട ഉന്നതതലയോഗം ദില്ലി മുഖ്യമന്ത്രി വിളിച്ചിരിക്കുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമൈക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഗോവയിലും ആദ്യത്തെ ഒമൈക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here