കോണ്‍ഗ്രസ് പതാക പൊട്ടിവീണു, ക്ഷുഭിതയായി സോണിയ

കോണ്‍ഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്തുന്നതിനിടെ പതാക പൊട്ടിവീണു.

പതാക പൊട്ടിവീണതോടെ സോണിയ ഗാന്ധി ക്ഷുഭിതയായി മടങ്ങി . താഴെ വീണ പതാക വീണ്ടും കെട്ടിയുയര്‍ത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പതാക ഉയര്‍ത്താതെ സോണിയ ഗാന്ധി തിരിച്ചുപോയതായാണ് വാർത്തകൾ.

ക്രമീകരണ ചുമതലയുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here