പാർട്ടിയെ മറന്നുകൊണ്ട് അഭിപ്രായം പറയരുത്, തരൂരിനെ നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കെ റെയിൽ വിഷയത്തിൽ അനുകൂല അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ മുതൽ ശശി തരൂർ എംപി കോൺഗ്രസിൽ നിന്നും വൻ വിമർശനങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്.

കെ റെയിൽ, നീതി ആയോഗ് ആരോഗ്യ സൂചിക വിഷയങ്ങളിൽ കേരളാ സര്‍ക്കാറിനെ പിന്തുണയ്ച്ചും കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് വിരുദ്ധമായും തരൂർ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ശശി തരൂരിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെടണമെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയാന്‍ പാടില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ രാവും പകലും കഷ്ടപ്പെട്ടാണ് തരൂരിനെ വിജയിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതുകൊണ്ടുതന്നെ പാര്‍ട്ടി പ്രവര്‍ത്തര്‍ക്കും തരൂരിനും ഒരേ അച്ചടക്കമാണ് പാര്‍ട്ടിയ്ക്കുള്ളിലുള്ളത്. തരൂരിന് പ്രത്യേക നിയമങ്ങളില്ല. തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ തന്നെ തരൂരിനെ അഖിലേന്ത്യാ നേതൃത്വം നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News