രാജ്യത്ത് രണ്ട് വാക്‌സിനുകൾക്ക് കൂടി അനുമതി

രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് കൂടി അനുമതി. കോവോവാക്‌സിൻ, കോർബെവാക്‌സിൻ എന്നിവയാണ് പുതുതായി അനുവദിച്ച വാക്‌സിനുകൾ. സിഡിഎസ്സിഒ ആണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതായി ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ആണ് കൊവിഡ് വാക്സിനുകളായ കോവോവാക്‌സ്, കോർബെവാക്‌സ്, എന്നിവയ്ക്ക് അടിയന്തര ഉപയോഗ അനുമതി നൽകിയത്.

സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവോവാക്സിൻ നിർമിച്ചിരിക്കുന്നത്. ബയോളജിക്കൽ ഇ ആണ് കോർബെവാക്സിൻ നിർമിച്ചിരിക്കുന്നത്. കൊവിഡ് ചികിത്സയ്ക്കുള്ള നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. കൊവിഡ് മരുന്നുകളുമായി ബന്ധപ്പെട്ട വിദ​ഗ്ധ സമിതിയാണ് ഇക്കാര്യം ശുപാർശ ചെയ്തത്.

അതേസമയം, ഇന്ത്യയിൽ ആകെ കോവാക്‌സിന് ,കോവിഷീൽഡ്‌ എന്നി വാക്‌സിനുകൾക്കാണ് ഉപയോഗത്തിനായി ഇതുവരെ അനുമതിയുണ്ടായിരുന്നത്.

രാജ്യത്ത് ഒമൈ ക്രോൺ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി തുടങ്ങി. വിവിധ സംസ്ഥാനങ്ങൾ രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പത്ത് സംസ്ഥാനങ്ങളിലാണ് ഇതുവരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചത്. അതേസമയം, രാജ്യത്തെ ആകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 653 ആയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുള്ളത്. 167 ഒമൈക്രോൺ ബാധിതരാണ് മഹാരാഷ്ട്രയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here