കുട്ടികൾക്ക് എങ്ങനെ വാക്സിനേഷന് രജിസ്റ്റർ ചെയ്യാം?

15-18 വയസ്സുകാർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മാത്രമേ നൽകൂ.2007 ലോ അതിനു മുൻപോ ജനിച്ചവരായിരിക്കണം. 15-18 വയസ്സുകാർക്കുള്ള വാക്സിൻ ജനുവരി 3 മുതൽ നൽകി തുടങ്ങുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗരേഖയിൽ പറയുന്നു.

വാക്സിൻ റജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ കോവിൻ പോർട്ടലിൽ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.2007ലോ അതിനു ശേഷമോ ജനിച്ച ആർക്കും വാക്സിനെടുക്കാം.

കുട്ടികൾക്ക് എങ്ങനെ വാക്സിനേഷന് രജിസ്റ്റർ ചെയ്യാം?
മാതാപിതാക്കളുടെ നിലവിലുള്ള കോവിൻ അക്കൗണ്ടിലൂടെ കുട്ടികൾക്ക് സ്ലോട്ട് ബുക്ക് ചെയ്യാം. അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ അക്കൗണ്ട് തുടങ്ങി റജിസ്റ്റർ ചെയ്യാം.ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ അല്ലെങ്കിൽ സ്കൂൾ ഐഡിയോ 10-ാം ക്ലാസ് സർട്ടിഫിക്കറ്റോ ഉപയോഗിച്ച് ബുക്ക് ചെയ്യാം. കുത്തിവയ്പു കേന്ദ്രത്തിൽ നേരിട്ടെത്തിയും റജിസ്റ്റർ ചെയ്യാവുന്നതാണെന്ന് മാർഗരേഖയിലുണ്ട്.

മുൻഗണനാ വിഭാഗക്കാരായ ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസ്സിനു മുകളിൽ പ്രായമുള്ള, മറ്റു ഗുരുതര രോഗമുള്ളവർ രണ്ടാമത്തെ ഡോസ് എടുത്ത് 39 ആഴ്ച കഴിഞ്ഞതാണെങ്കിൽ കരുതൽ ഡോസ് സ്വീകരിക്കാം. രണ്ടു ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും മൂന്നാമത്തെ ഡോസ് 2022 ജനുവരി 10 മുതൽ നൽകും. രണ്ടാമത്തെ ഡോസ് എടുത്ത് 9 മാസം പൂർത്തിയായവർ അതായത് 39 ആഴ്ചകൾ കഴിഞ്ഞവരാണ് കരുതൽ ഡോസ് എടുക്കേണ്ടത്.

60നു മുകളിൽ പ്രായമുള്ള, മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരമാണ് കരുതൽ ഡോസ് എടുക്കേണ്ടത്. ഇവർ വാക്‌സിനേഷൻ സെന്ററിൽ കോമോർബിഡിറ്റി സർട്ടിഫിക്കറ്റ് കൊണ്ടുപോകണമെന്ന് ശർമ്മ പറഞ്ഞു. കോവിൻ പോർട്ടൽ വഴിയോ കുത്തിവയ്പു കേന്ദ്രത്തിൽ നേരിട്ടെത്തിയോ കരുതൽ ഡോസിന് റജിസ്റ്റർ ചെയ്യാം. കരുതൽ ഡോസിന്റെ വിശദാംശങ്ങൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ ഉണ്ടായിരിക്കും. വാക്സിൻ എല്ലാവർക്കും സൗജന്യമാണെങ്കിലും പണം നൽകി വാക്സിനെടുക്കാൻ കഴിയുന്നവർ സ്വകാര്യ ആശുപത്രികളിൽ എടുക്കണമെന്നും മാർഗരേഖയിലുണ്ട്.

എല്ലാവർക്കും സർക്കാരിന്റെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്‌സിൻ നൽകുന്നുണ്ട്. എന്നാൽ, സ്വകാര്യ ആശുപത്രികളിലോ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിലോ പോയി എടുക്കുന്നവർ ഫീസ് നൽകണം.

60നു മുകളിൽ പ്രായമുള്ള, മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരമാണ് കരുതൽ ഡോസ് എടുക്കേണ്ടത്. ഇവർ വാക്‌സിനേഷൻ സെന്ററിൽ കോമോർബിഡിറ്റി സർട്ടിഫിക്കറ്റ് കൊണ്ടുപോകണമെന്ന് ശർമ്മ പറഞ്ഞു. കോവിൻ പോർട്ടൽ വഴിയോ കുത്തിവയ്പു കേന്ദ്രത്തിൽ നേരിട്ടെത്തിയോ കരുതൽ ഡോസിന് റജിസ്റ്റർ ചെയ്യാം. കരുതൽ ഡോസിന്റെ വിശദാംശങ്ങൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ ഉണ്ടായിരിക്കും. വാക്സിൻ എല്ലാവർക്കും സൗജന്യമാണെങ്കിലും പണം നൽകി വാക്സിനെടുക്കാൻ കഴിയുന്നവർ സ്വകാര്യ ആശുപത്രികളിൽ എടുക്കണമെന്നും മാർഗരേഖയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News