10 വർഷമായി തളർവാതം ബാധിച്ചു കിടപ്പിലായ മുംബൈ മലയാളിക്ക് പുതുജീവൻ; തുണയായത് കൈരളി ന്യൂസ്

പത്തു വർഷത്തോളമായി തളർവാതം വന്ന് കിടപ്പിലായിരുന്നു വിജയരാഘവൻ. പരസഹായമില്ലാതെ ആഹാരം പോലും കഴിക്കാനാകാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന വിജയരാഘവന്റെ അവസ്ഥ കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിയാണ് സഹായങ്ങളുമായി നിരവധി മലയാളി സംഘടനകളും സുമനസ്സകളും രംഗത്തെത്തിയത്.

ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് ഒരു യുവ സംരംഭകൻ കൂടി മുന്നോട്ടു വന്നതോടെ ഫിസിയോതെറാപ്പിയിലൂടെ ജീവിതം തിരിച്ചു പിടിക്കാനായ സന്തോഷത്തിലാണ് ഈ കോഴിക്കോട്ടുകാരൻ.മുൻ പട്ടാളക്കാരനായ വിജയരാഘവനും പ്രമേഹ രോഗിയായ ഭാര്യ ലളിതയും വിധിയെ പഴിച്ചു കഴിയുകയാണ്. കോവിഡ് പൊട്ടിപുറപ്പെട്ടതോടെയായിരുന്നു ഇവരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലായത് . മരുന്നിനും വീട്ട് വാടകക്കുമായി മാസം വലിയൊരു തുക വേണമായിരുന്നു.

ഇവരുടെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് സുമനുസകളുടെ സഹായം തേടി കൈരളി ന്യൂസിൽ വാർത്ത വന്നത്. ഇതോടെ നിരവധി പേർ സഹായങ്ങൾ നൽകിയെന്നും ഭക്ഷണസാമഗ്രഹികൾ എത്തിച്ചു നൽകിയെന്നും വിജയരാഘവന്റെ ഭാര്യ ലളിത പറഞ്ഞു. കൂടാതെ ഫിസിയോതെറാപ്പി തുടങ്ങി ഒരു മാസത്തിനകം ഭക്ഷണം സ്വന്തമായി കഴിക്കാൻ തുടങ്ങിയെന്നും ഇപ്പോൾ പിടിച്ചു നടക്കാൻ കഴിയുന്നുണ്ടെന്നും ലളിത പറയുന്നു.

സമയത്തിന് ചികിത്സ ലഭിക്കാതിരുന്നതാണ് ഇത്തരമൊരു അവസ്ഥയിലേക്ക് പോയതെന്നും വരും നാളുകളിൽ നടക്കാനും പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നോക്കാനും പ്രാപ്തനാകുമെന്നാണ് ഫിസിയോതെറാപ്പിസ്റ്റ് ഇന്ദ്രനീൽ പറയുന്നത്.

പത്തു വർഷത്തിനിടയിൽ മൂന്ന് തവണയാണ് പക്ഷാഘാതം വന്നത്. കിടക്കയിൽ നിന്ന് എഴുന്നേറ്റിരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം പരസഹായം വേണ്ടിയിരുന്ന വിജയരാഘവന് ഇപ്പോൾ പുതുജീവൻ കിട്ടിയ സന്തോഷത്തിലാണ്.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് ജീവിത സായാഹ്നത്തിലെത്തിയ ഈ മുംബൈ മലയാളി ഒന്നൊര വർഷം കരസേനയിൽ സേവനമനുഷ്ഠിച്ചിരുന്നു. വിജയരാഘവന്റെ കുടുംബക്കാർ കമ്മ്യൂണിസ്റ്റ് ആണെന്ന് ആരോപിച്ചാണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടത് . അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണി അടക്കം ബന്ധപ്പെട്ട പ്രമുഖരെയെല്ലാം കണ്ടെങ്കിലും ഫലമുണ്ടായില്ല.

കൈയ്യിൽ പണമില്ലാതിരുന്നതിനാൽ നിയമ പോരാട്ടവും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് വിഷാദരോഗവും പക്ഷാഘാതവും ശരീരത്തെ തളർത്തി. പത്തു വർഷത്തോളമായി വെള്ളം കുടിക്കാൻ പോലും ഭാര്യയെ ആശ്രയിച്ചായിരുന്ന വിജയരാഘവൻ ഇന്ന് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യുവാൻ പ്രാപ്തമായ സന്തോഷത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News