രുചിയോടെ കഴിക്കാം അടിപൊളി ഫിഷ് മപ്പാസ്

മപ്പാസ് എന്നുകേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും .അപ്പോൾ മീൻ മപ്പാസ് ആണെങ്കിലോ?മീൻ മപ്പാസ് ചോറിനൊപ്പവും അപ്പം, ഇടിയപ്പം, പത്തിരി, ചപ്പാത്തി, പൂരി, ചോറ് എന്നിവയ്ക്കൊപ്പവും കഴിക്കാൻ പറ്റുന്ന രുചികരമായ കറിയാണ് .തയ്യാറാക്കാം അടിപൊളി ഫിഷ് മപ്പാസ്

മീൻ – 200 ഗ്രാംതേങ്ങാ – 1/2 മുറി
ഇഞ്ചി ചതച്ചത് – 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 8
പച്ചമുളക് – 5 എണ്ണം
ചെറിയ ഉള്ളി – 10 എണ്ണം
നാരങ്ങാനീര് – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 1 1/2 ടീസ്പൂൺ
മല്ലിപ്പൊടി –1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുടംപുളി – 2 കഷ്ണം
തക്കാളി – 1
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ

കഴുകി വൃത്തിയാക്കിയ മീനിൽ 1 ടീസ്പൂൺ മുളകുപൊടി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ നാരങ്ങാനീരും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് 1/2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. കുടംപുളി കഴുകി ഒരു കപ്പ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക.

തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും എടുത്ത് വയ്ക്കുക. പിന്നീട് 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മീൻ വറുത്തെടുത്ത് മാറ്റിവയ്ക്കാം.

2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചെറിയഉള്ളി ( പകരം ഒരു സവാള )പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില, ചെറിയ കഷണം ഇഞ്ചി ചതച്ചത് എന്നിവ വഴറ്റി അതിലേക്ക് 1/2 ടീസ്പൂൺ മുളകുപൊടി, 1 ടീസ്പൂൺ മല്ലിപ്പൊടി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് പച്ച മണം മാറുമ്പോൾ, രണ്ടാം പാലും കുടംപുളിയും ഉപ്പും ചേർത്ത് തിളക്കുമ്പോൾ വറുത്തു വെച്ച മീൻ കഷണങ്ങളും ഉപ്പും കറിവേപ്പിലയും ഇടുക.

നന്നായി തിളച്ചതിനു ശേഷം തീ കുറച്ച് പത്ത് മിനിറ്റ് വയ്ക്കണം. തക്കാളി ഒരെണ്ണം വട്ടത്തിൽ മുറിച്ച് ചേർത്ത് ഒന്നാം പാൽ ചേർത്ത് ഒന്നു ചൂടായതിനു ശേഷം തീ ഓഫാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News