നാരങ്ങയുടെ തൊലിയും ഇഞ്ചിയും ഉപയോഗിയ്ക്കുന്നത് തടിയും വയറും കുറയ്ക്കും

പ്രത്യേക രീതിയില്‍ നാരങ്ങയുടെ തൊലിയും ഇഞ്ചിയും ഉപയോഗിയ്ക്കുന്നത് തടിയും വയറും കുറയ്ക്കും

തടി അധികം ഇല്ലാത്തവര്‍ക്കു പോലും പ്രശ്‌നമാകുന്ന ഒന്നാണ് വയര്‍. പെട്ടെന്ന് കൊഴുപ്പടിഞ്ഞു കൂടുന്ന ഈ ഇടത്തെ കൊഴുപ്പാകട്ടെ, പോകാന്‍ എളുപ്പ വഴികളൊന്നുമില്ല. വ്യയാമവും ഭക്ഷണ നിയന്ത്രണവും പ്രധാനം. ഇതിനൊപ്പം ചില പൊടികൈകൾ കൂടി പരീക്ഷിയ്ക്കാം. വീട്ടില്‍ തന്നെ ചെയ്യാവുന്ന സിംപിള്‍ വഴികളില്‍ പെട്ട ഒന്നാണ് ഇഞ്ചിയും നാരങ്ങയും ചേര്‍ത്തുണ്ടാക്കുന്ന ഒരു പാനീയം. ഇതൊരു മാജിക് എഫ്ഫക്റ്റ് നൽകുന്ന വീട്ടു വൈദ്യമാണ്
.
ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിലൂടെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി.
കൊഴുപ്പ് കത്തിച്ചു കളയുന്ന ഒന്നു കൂടിയാണിത് .പ്രത്യേക രീതിയില്‍ ഇഞ്ചി ഉപയോഗിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതുമാണ്..ഇതിലെ ജിഞ്ചറോള്‍ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നു. നാരങ്ങയിലെ വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാണ് തടികുറയാൻ സഹായിക്കുന്നത് . ശരീരത്തിലെ അനാവശ്യ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം നീക്കാന്‍ ഇതേറെ നല്ലതുമാണ്. ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ വൈറ്റമിന്‍ സി ഏറെ നല്ലതുമാണ്. നല്ല ദഹനത്തിനും ശോധനയ്ക്കുമെല്ലാം സഹായിക്കുന്നതിലൂടെയും ഇത് വയറ്റിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കുന്നു.

ഒന്നര ഗ്ലാസ് വെള്ളം, ഒരു കഷ്ണം ഇഞ്ചി ചതച്ചത്, ഒരു പകുതി ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് എന്നിവയാണ്. മുറിച്ച നാരങ്ങയുടെ നീര് പിഴിഞ്ഞു മാററി വയ്ക്കുക. നാരങ്ങയുടെ തൊലിയും ഇഞ്ചിയും ചേര്‍ത്ത് ഇളം തീയില്‍ നല്ലതു പോലെ തിളപ്പിയ്ക്കുക. ഈ വെളളം ഒരു ഗ്ലാസ് ആയി മാറുന്നതു വരെ തിളപ്പിയ്ക്കണം. ഇതിനു ശേഷം ഇതിലേയ്ക്ക് പിഴിഞ്ഞു വച്ച നാരങ്ങാ നീര് ചേര്‍ക്കണം. ഇത് വെറും വയറ്റില്‍ കുടിയ്ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News