ഇത്ര സിംപിളാണോ ഷവർമ:വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഹെൽത്തി ഷവർമ

ഇത്ര സിംപിളാണോ ഷവർമ

അതെ ഹോംമെയ്ഡായി ഷവർമ്മ ഉണ്ടാക്കാം. പുറത്തുനിന്നും കഴിക്കുന്ന സ്പെഷൽ ഫുഡുകളിൽ ഏറ്റവും കൂടുതൽ ഷവർമ തന്നെ ആയിരിക്കും.കുട്ടികൾക്ക് ഏറെയിഷ്ടമായ ഈ വിഭവം ഒന്നു മനസ്സുവെച്ചാൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്.ഹെൽത്തിയുമാണ് പോക്കറ്റ് കളിയാകുകയുമില്ല

ചേരുവകൾ:
ചിക്കൻ
കുരുമുളക് പൊടി
മഞ്ഞൾ പൊടി
മുളകുപൊടി
സവാള
ക്യാബേജ്
തക്കാളി
കാരറ്റ്
മയോണീസ്
കുബൂസ്
ടൊമാറ്റോ കെച്ചപ്പ്
തയ്യാറാക്കുന്ന വിധം:
മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച ചിക്കൻ ഫ്രൈ ചെയ്തെടുക്കുക.

വെന്തതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി കൊത്തിയരിഞ്ഞു വയ്ക്കുക.
സവാള, ക്യാബേജ്, കാരറ്റ്, തക്കാളി, മല്ലിയില എന്നിവയൊക്കെ ചെറുതായി അരിഞ്ഞ് അതിലേക്ക് അരിഞ്ഞുവച്ച ചിക്കൻ ചേർക്കുക.

ഇതിലേക്ക് മയോണീസും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുത്താൽ വേണ്ട ഫില്ലിംഗ് ആയി.

കുബൂസ് എടുത്ത് അതിനുമുകളിൽ മയോണീസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച് പിടിപ്പിക്കുക. ശേഷം ഫില്ലിംഗ് നിറച്ച് കുബൂസ് റോൾ ചെയ്തെടുക്കുക. ഷവർമ്മ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News