ജിഫ്രി തങ്ങളുടെ സുരക്ഷ ശക്തമാക്കണം: ഐ.എൻ.എൽ

കോഴിക്കോട്: വധഭീഷണിയുടെ പശ്ചാത്തലത്തിൽ സമസ്​ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സുരക്ഷ ശക്തമാക്കണമെന്ന് ഐ.എൻ.എൽ സംസ്​ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. ചെമ്പരിക്ക ഖാസി അബ്ദുല്ല മൗലവിയുടെ ഗതി വരുമെന്നാണ് ജിഫ്രി തങ്ങളോട് ഭീഷണി മുഴക്കിയിരിക്കുന്നത്.

ഉറച്ച തീരുമാനമുള്ള ജിഫ്രി തങ്ങളുടെ നിലപാടിൽ രോഷാകുലരായ മുസ്​ലിം ലീഗുകാരാവണം ഈ ഭീഷണിക്കു പിന്നിൽ. അതുകൊണ്ട് അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News