മതവും ജാതിയും പദവിയും നോക്കി ആളുകളെ വിലയിരുത്തുന്ന കാലത്ത് “നിമിഷമേ”

“G birds banner”ന്റെ കീഴിൽ വിപിൻ വേലായുധൻ സംവിധാനം ചെയ്ത നിമിഷമേ എന്ന മ്യൂസിക് ആൽബം പുറത്തിറങ്ങി.

ഈ ലോകത്ത് കഷ്ടപ്പാടും ദുരിതമനുഭവിക്കുന്ന ഏറ്റവും അവസാനത്തെ മനുഷ്യനെയും കാണുക എന്നത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പക്ഷേ മതം, ജാതി, പദവി എന്നിവയൊക്കെ നോക്കി ആളുകളെ വിലയിരുത്തുന്ന കാലത്ത് നീതിയുടെ പാട്ടുകൾ പാടേണ്ടത് നന്മയുള്ള മുഴുവൻ മനുഷ്യരുടെയും ഉത്തരവാദിത്തമാണ്.ആ ശബ്ദവുമയാണ് “നിമിഷമേ” എന്ന മ്യൂസിക്കൽ ആൽബവുമായി ഒരു കൂട്ടം ചെറുപ്പക്കാർ എത്തുന്നത്.

“G birds banner” എന്ന യൂട്യൂബ് ചാനൽ കൂടെയാണ് “നിമിഷമേ” റിലീസ് ചെയ്തത്.ആൽബത്തിന്റെ സംവിധാനവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് വിപിൻ വേലായുധനാണ്.
പാടിയതും വരികൾക്ക് ജീവൻ നൽകിയതും സുധീർ വി എസ് ആണ്.

സുധീർ വി എസ് ,സന സുധീർ ,സനൂജ വിബിൻ ,രതീഷ് നെയ്യാർ ,ഹക്കിം ,അരുൺ ഗോകുൽ ,ഷാജി ,അർജുൻ ദേവ് അൻസിൽ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്.

സംഗീതം : ജോസ് ബാപ്പായ
മിക്സിങ് & മാസ്റ്ററിങ് : എസ് എസ് ഡിജിറ്റൽ ,ട്രിവാൻഡ്രം.
ക്യാമറ : പ്രമോദ് മോഹൻ , ശ്യം താങ്കച്ചൻ
പ്രൊഡ്യൂസർ : സുധീർ വി എസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here