വെള്ളൂരില്‍ ജനത മില്‍ക്ക് പ്ലാന്റില്‍ സോളാര്‍ പവര്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമായി

കണ്ണൂര്‍ വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന ജനത മില്‍ക്ക് പ്ലാന്റില്‍ സോളാര്‍ പവര്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമായി.

ടി എം സി ലിമിറ്റഡ് എറണാകുളം സ്ഥാപിച്ച പ്ലാന്റ് 200 കിലോ വാട്ട് ശേഷിയുള്ളതാണ്.തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു .പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത മുഖ്യാതിഥിയായി പങ്കെടുത്തു.

ജനത ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഇ ഭാസ്‌കരന്‍ ,മുന്‍ പ്രസിഡന്റ് വി നാരായണന്‍, സെക്രട്ടറി ടി ശ്രീജിത്ത്,മുന്‍ എം എല്‍ എ സി കൃഷ്ണന്‍, വി കുഞ്ഞികൃഷ്ണന്‍, അഡ്വ പി സന്തോഷ് ,കെ വി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News