മത്സ്യത്തൊഴിലാളി അംഗത്വ രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍

മത്സ്യബന്ധനവും അനുബന്ധ പ്രവൃത്തികളും മുഖ്യ തൊഴിലാക്കിയവര്‍ക്കു സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈനായി സമര്‍പ്പിക്കാം.

ഇതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ www.fims.kerala.gov.in ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (എഫ്.ഐ.എം.എസ്) എന്ന ഡാറ്റ ബേസില്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ പോര്‍ട്ടലിനു രൂപംനല്‍കിയത്.

ഓണ്‍ലൈനായി അപേക്ഷ നല്‍കുമ്പോള്‍ത്തന്നെ അപേക്ഷകനു ടോക്കണ്‍ നമ്പര്‍ ലഭിക്കും. ഇതിനൊപ്പം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കുകയും ചെയ്യാം. ടോക്കണ്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷയുടെ നിലവിലെ സ്ഥിതി സ്വയം പരിശോധിക്കാം.

2022 ജനുവരി ഒന്നു മുതല്‍ സ്വീകരിക്കുന്ന അനുബന്ധ മത്സ്യത്തൊഴിലാളി രജിസ്‌ട്രേഷന്‍ അപേക്ഷ ഉള്‍പ്പെടെ കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിലെ അംഗത്വത്തിനുള്ള എല്ലാ അപേക്ഷയും ഇനി മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here