ഒമൈക്രോണ്‍: സംസ്ഥാനത്ത് തിയേറ്ററുകളില്‍ പത്തു മണിക്ക് ശേഷം പ്രദര്‍ശനം അനുവദിക്കില്ല

സംസ്ഥാനത്ത് ഒമൈക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

രാത്രി പത്തുമണിക്ക് ശേഷം തിയേറ്ററില്‍ സിനിമാ പ്രദര്‍ശനം നടത്തരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. രാത്രിയില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തിയേറ്ററുകളിലെ സെക്കന്റ് ഷോ അടക്കമുള്ള കാര്യങ്ങള്‍ക്ക് ഇതുവരെ നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറത്തിറക്കിയത്.

കഴിഞ്ഞദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ തിയേറ്ററുകളുടെ കാര്യം പറഞ്ഞിരുന്നില്ല. അതിനാലാണ് കൂടുതല്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജനുവരി രണ്ടുവരെയാണ് സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News