ചവറ വാഹനാപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാവിധ സഹായവും നല്‍കും; മന്ത്രി കെ എന്‍ ബാലഗോപാല്‍

ചവറയില്‍ വാഹനാപകടത്തില്‍പെട്ട് മരണമടഞ്ഞവരും പരുക്കേറ്റവരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാവിധ സഹായവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പരിക്കേറ്റ തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പരിക്കേറ്റ തൊഴിലാളികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുകയും മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കുകയും ചെയ്യുക തുടങ്ങിയ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുക എന്നുള്ളതിനാണ് സര്‍ക്കാര്‍ ആദ്യ പരിഗണന നല്‍കുന്നത്. ഇതിനാവശ്യമായ ചെലവുകളെല്ലാം മത്സ്യ ഫെഡിന്റെ ഉള്‍പ്പെടെ സഹായത്തോടെ സര്‍ക്കാര്‍ വഹിക്കും.

അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നതിന് നിലവില്‍ തന്നെ സംവിധാനമുണ്ട്.’ അതുവഴി എത്രയുംവേഗം ഇവര്‍ക്ക് സഹായം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ആവശ്യമായ ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News