ക്രൈസ്തവര്‍ക്കെതിരെ വടക്കേന്ത്യയില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധം ശക്തം

ക്രൈസ്തവര്‍ക്കെതിരെ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വ്യാപക അക്രമങ്ങളില്‍ പ്രതിഷേധം ശക്തം. ഹിന്ദുത്വ തീവ്രവാദികളാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് സീറോ മലബര്‍ സഭാ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട് ആരോപിച്ചു. പ്രധാനമന്ത്രി അടക്കം അധികാര കേന്ദ്രങ്ങളിലുളളവരുടെ അറിവോടെയാണ് ക്രിസ്തുമസ് നാളുകളില്‍ പോലും പലയിടത്തും അതിക്രമങ്ങള്‍ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന വ്യാപക അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും സീറോ മലബര്‍ സഭാ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട് ആരോപിച്ചു. അക്രമങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവങ്ങളില്‍ പ്രതിഷേധിക്കാനോ അപലപിക്കാനോ തയ്യാറാകാത്ത കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വത്തെയും അദ്ദേഹം വിമര്‍ശിച്ചു.

വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയും പലയിടത്തും ആര്‍എസ്എസിന്റെ അക്രമം നടന്നിരുന്നു. വര്‍ഗ്ഗീയ അജണ്ടയുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News