പത്തനംതിട്ട കുലശേഖരപതിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ടയില്‍ യുവാവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുലശേഖരപതി സ്വദേശി റഹ്മത്തുള്ള ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കുലശേഖരപതി അറബിക് കോളേജിന്റെ ഷെഡിനുള്ളിലായാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്.

കഴുത്തിലും തലയിലുമായി മാരകമായ മുറിവേറ്റതാണ് മരണകാരണമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സംഭവവുമായ ബന്ധപ്പെട്ട് മരിച്ചയാളുടെ സുഹൃത്തുക്കളായ മധു, ഷിഹാബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here