ബൂസ്റ്ററായി 2 പുതിയ വാക്സിനുകൾ ഉപയോഗിക്കുമോ?

ബൂസ്റ്ററായി 2 പുതിയ വാക്സിനുകൾ ഉപയോഗിക്കുമോ?

ഇന്ന് അംഗീകരിച്ച രണ്ട് പുതിയ കോവിഡ് വാക്‌സിനുകൾ, കോർബെവാക്‌സ്, കോവോവാക്‌സ് എന്നിവ ബൂസ്റ്റർ ഡോസുകൾക്കായി ഉപയോഗിക്കാനാകുമോ എന്ന് ചർച്ചകൾ നടക്കുന്നുണ്ട്. ആരോഗ്യ, മുൻ‌നിര തൊഴിലാളികൾക്കും പ്രതിരോധശേഷി ദുർബലമായ മുതിർന്ന പൗരന്മാർക്കുമായി സർക്കാർ മൂന്നാമത്തെ ഡോസ്” പ്രഖ്യാപിച്ചു.

കുട്ടികളുടെ ഉപയോഗത്തിനായി രണ്ട് വാക്സിനുകളും പരിഗണിക്കുന്നുണ്ടെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.ബൂസ്റ്റർ ഡോസായി,മൂന്നാമത്തെ ഡോസായി പരിഗണിക്കാമോ എന്നതാണ് അടുത്ത വിഷയം.തീരുമാനം “ദിവസങ്ങൾക്കുള്ളിൽ” ഉണ്ടാകുമെന്ന് അറിയിച്ചതായി NDTV റിപ്പോർട് ചെയ്യുന്നു.

 “ആർബിഡി പ്രോട്ടീൻ സബ് യൂണിറ്റ് വാക്സിൻ” ആണ് കോർബെവാക്സ്, എന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ-ഇ എന്ന സ്ഥാപനമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.”ഇതൊരു ഹാട്രിക് ആണ്! ഇപ്പോൾ ഇന്ത്യയിൽ വികസിപ്പിച്ച മൂന്നാമത്തെ വാക്സിനാണിത്,” മണ്ഡവിയ പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്ഐഐ) കോവിഷീൽഡ് എന്നിവയാണ് ഇന്ത്യയിൽ വികസിപ്പിച്ച മറ്റ് രണ്ട് വാക്സിനുകൾ.

പൂനെ ആസ്ഥാനമായുള്ള എസ്‌ഐഐയാണ് കോവോവാക്‌സ് എന്ന നാനോപാർട്ടിക്കിൾ വാക്‌സിൻ നിർമിക്കുക.

ഏറ്റവും പുതിയ അംഗീകാരങ്ങളോടെ, മൊത്തം എട്ട് COVID-19 വാക്സിനുകൾക്ക് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിൽ നിന്ന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചു – Covishield, Covaxin, ZyCoV-D, Sputnik V, Moderna, Johnson and Johnson, Corbevax, Covovax.

ജനുവരി 10 മുതൽ ആരോഗ്യ പരിപാലകർ,60 വയസ്സിനു മുകളിലുള്ളവർ എന്നിവർക്ക് കോവിഡ്-19 ബൂസ്റ്റർ ഷോട്ടുകൾ നൽകാൻ ഇന്ത്യ തുടങ്ങും. 15-18 വയസ് പ്രായമുള്ളവർക്ക് ജനുവരി 3 മുതൽ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പുകൾ ലഭിച്ചു തുടങ്ങും.  ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും പുതുവർഷത്തിൽ പൊതു സ്ഥലങ്ങളിൽ തിരക്ക് തടയാൻ ഈ സമയത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News