മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസ്; സിനിമ സീരിയല്‍ താരം ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു

മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ സിനിമ സീരിയല്‍ താരം ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു. മോന്‍സനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍. നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ഇടപാടുകള്‍ മോന്‍സനുമായി നടന്നിരുന്നെന്നും ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചതായി ശ്രുതി പറഞ്ഞു.

മോന്‍സനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തവരുത്താനാണ് സിനിമ സീരിയല്‍ താരം ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തത്. ചൊവ്വാഴ്ച്ച വൈകിട്ടോടെ ഇഡി ഓഫിസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ഇടപാടുകള്‍ മോന്‍സനുമായി താന്‍ നടത്തിയിരുന്നെന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇഡിക്ക് കൈമാറിയതായും ശ്രുതി പറഞ്ഞു.

മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് തനിക്കറിവില്ലായിരുന്നെന്നും, മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട് മോന്‍സന്റെ അടുത്ത് താന്‍ ചികിത്സ തേടിയിരുന്നതായും ശ്രുതി വ്യക്തമാക്കി. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശ്രുതിയെ ഇഡി വിട്ടയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News