കെ-റെയില്‍ വിവാദത്തില്‍ തരൂരില്‍ കുടുങ്ങി കെ.സുധാകരനും പ്രതിപക്ഷവും

കെ-റെയില്‍ വിവാദത്തില്‍ തരൂരില്‍ കുടുങ്ങി കെ.സുധാകരനും പ്രതിപക്ഷവും. സൂധാകരനോട് കൂടിക്കാഴ്ചക്കില്ലെന്ന് നിലപാടിലാണ് ശശി തരൂര്‍. വിവാദത്തില്‍ മലക്കം മറിഞ്ഞ് കെ.സുധാകരന്‍. പരസ്യപ്രതികരണത്തില്‍ തരൂരിനെതിതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി.

കെ-റെയില്‍ പദ്ധതിക്കെതിരെ സമരത്തിന് ചാടിയിറങ്ങി, കെ-റെയിലിനെതിരെ നുണകോട്ടകള്‍ കെട്ടിപ്പൊക്കി എന്നാല്‍ ശശി തരൂരിന് മുന്നില്‍ എല്ലാം സോപ്പ് കുമിളയായി കാര്യങ്ങള്‍. വിക്കാനും വിഴുങ്ങാനും പറ്റാത്ത അവസഥയിലാണ് ഇപ്പോള്‍ കെ.സുധാകരന്‍. ശശി തരൂരിനോട് നേരില്‍ കണ്ട് വിദശീകരണം ചോദിക്കുമെന്നാണ് സുധാകരന്‍ ആദ്യം പറഞ്ഞത്.

പക്ഷെ സുധാകരനെ നേരില്‍ കാണാന്‍ തരൂര്‍ കൂട്ടാക്കിയില്ല, സുധാകരന് മറുപടിയും നല്‍കാതെ തരൂര്‍ അവഗണിച്ചു. അതിന്റെ നീരസം സുധാകരനുണ്ട്്

പക്ഷെ ഇപ്പോള്‍ മലക്കം മറിയുകയാണ് സുധാകരന്‍, നേരില്‍ കാണണ്ട, വിശദീകരണം രേഖാമൂലം എഴുതി തന്നാല്‍ മതി എന്ന സ്ഥിതിയിലായി കാര്യങ്ങള്‍ -ബൈറ്റ്

കേഡര്‍ സംവിധാനം, അച്ചടക്ക സമിതി, മുഖം നോക്കാതെയുള്ള നടപടി ഇതൊക്കെയായിരുന്നു കെ.സുധാകരന്‍ മുന്‍പ് പറഞ്ഞിരുന്നത്. പക്ഷെ ശശി തരൂരിന്റെ കാര്യത്തില്‍ പുലി പൂച്ചയാകുന്ന അവസ്ഥയാണ് നിലവില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News