ക്രിസ്മസ് കാലത്ത് ശ്രദ്ധേയമായി മഞ്ജരിയുടെ വീഡിയോ ഗാനം

ക്രിസ്മസ് പുതുവര്‍ഷാഘോഷങ്ങളില്‍ യേശുക്രിസ്തുവിന്റെ കാരുണ്യവും സ്നേഹവും മനസുകളില്‍ നിറയ്ക്കാന്‍ പുറത്തിറങ്ങിയ പിന്നണി ഗായിക മഞ്ജരിയുടെ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു.
‘കാണിയ്ക്കയായി ‘ എന്ന ആല്‍ബത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് യുവ സംഗീതസംവിധായകനായ പ്രശാന്ത് മോഹന്‍ എം.പിയാണ്.

‘ഓരോ ദിനവും ഒരുക്കുമെന്‍ ദൈവമേ ‘ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന ഫാദര്‍ ഷൈജു ആര്‍.എമ്മാണ് നിര്‍വഹിച്ചത്. അതിമനോഹരമായ രീതിയില്‍ ഭക്തിനിര്‍ഭരമായ കുര്‍ബാന ദൃശ്യങ്ങളാണ് ഗാനത്തിന് മിഴിവേകുന്നത്. കാരിസ് ഓണ്‍ലൈന്‍ റേഡിയോയുടെ ബാനറില്‍ ഡോ.അരുണ്‍.പി.ദേവാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.

ദിവാകൃഷ്ണയാണ് ക്രിയേറ്റീവ് ഹെഡ്, ഡി.ഒ.പി നന്ദുകൃഷ്ണ വി.ജെ, ശ്രീരാഗ് സുരേഷ് പ്രോഗ്രാമ്മിംഗ് നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ മിക്സിംഗ് സുരേഷ് കൃഷ്ണനാണ്. ദീപക് രാജ്, ആകാശ്.ജെ.എസ്, ബാസില്‍ വര്‍ഗീസ് എന്നിവരുടേതാണ് സാങ്കേതിക സഹായം. അശ്വന്ത്.എസ്.ബിജുവാണ് എഡിറ്റിംഗ് പൂര്‍ത്തിയാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here