വഖഫ് ബോര്‍ഡ് സുതാര്യമാകുന്നത് ഭയക്കുന്നവരാണ് പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത്; പി.ടി.എ റഹീം എംഎല്‍എ

വഖഫ് ബോര്‍ഡ് സുതാര്യമാകണമെന്ന് മുസ്ലീം സംഘടനകള്‍. ജനുവരി ആദ്യവാരം കോഴിക്കോട് വിപുലമായ കണ്‍വെന്‍ഷന്‍ ചേരാന്‍ പി.ടി.എ റഹീം എം എല്‍ എ യുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു വഖഫ് ബോര്‍ഡ് സുതാര്യമാകുന്നത് ഭയക്കുന്നവരാണ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് പി.ടി.എ റഹീം പറഞ്ഞു.

വഖഫ് സ്വത്ത് സംരക്ഷണം ലക്ഷൃമിട്ടാണ് മുസ്ലീം സംഘടനകളുടെ ആലോചനാ യോഗം കോഴിക്കോട് ചേര്‍ന്നത്. അന്യാധീനപ്പെട്ട സ്വത്ത് തിരിച്ച് പിടിക്കാന്‍ 20 ഉം 30 ഉം വര്‍ഷമായി കേസ് നടത്തുന്നവരെ നിയമപരമായി സഹായിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.

നിയമ പോരാട്ടം നടത്തുന്ന വിവിധ സംഘടനകളും വ്യക്തികളും യോഗത്തില്‍ പങ്കെടുത്തു. വഖഫ് ബോര്‍ഡ് സുതാര്യമാകണമെങ്കില്‍ അഴിച്ച് പണി അനിവാര്യമാണെന്ന്പി.ടി.എ റഹീം എം എല്‍ എ യുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

വഖഫ് ബോര്‍ഡ് സുതാര്യമാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് പി.ടി.എ റഹീം പറഞ്ഞു.

ജനുവരി ആദ്യവാരം കോഴിക്കോട് ചേരുന്ന കണ്‍വെന്‍ഷന്‍ വഖഫ് വിഷയത്തിലെ പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കും. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുണ്ടായ വധ ഭീഷണി ഗൗരവമായി കാണണമെന്നും പി ടി എ റഹീം അഭിപ്രായപ്പെട്ടു.

ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊ. എ പി അബ്ദുള്‍ വഹാബും യോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News