സമരം ശക്തമാക്കി ദില്ലിയിലെ ഡോക്ടര്‍മാര്‍

സമരത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ച് എയിംസിലെ ഡോക്ടർമാർ.കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിൻമാറാൻ എയിംസിലെ ഡോക്ടർമാർ തീരുമാനിച്ചത്.

അതേസമയം സമരം തുടരുമെന്ന നിലപാടാണ് റസിഡൻ്റ് ഡോക്ടർമാരുടെ സംഘടന സ്വീകരിച്ചത്. സുപ്രീം കോടതിയിലേക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേക്കും ഡോക്ടർമാർ നടത്തിയ സമരത്തെ ദില്ലി പൊലീസ് തടഞ്ഞിരുന്നു.

വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി ആരോഗ്യരംഗത്തെ സ്തംഭിപ്പിക്കാനാണ് റസിഡൻറ് ഡോക്ടർമാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. എഎൽഎൻജിപി ആശുപത്രി കേന്ദ്രീകരിച്ച് ആണ് ഡോക്ടർമാരുടെ സംഘടന നീറ്റ് പിജി കൗൺസിലിംഗ് വൈകിയതിൽ പ്രതിഷേധിച്ച് സമരം നടത്തുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ റസിഡൻറ് ഡോക്ടർമാരുടെ സംഘടനകൾ കൂടി പിന്തുണ പിന്തുണ അറിയിച്ച് രംഗത്തെത്തിയതോടെ വലിയ പ്രതിസന്ധിയാണ് കേന്ദ്രസർക്കാർ നേരിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here