‘ മാധ്യമങ്ങളും പൊതുബോധ നിര്‍മിതിയും ‘ ; ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി മുണ്ടൂര്‍ ഏരിയാ കമ്മറ്റി മാധ്യമങ്ങളും പൊതുബോധ നിര്‍മിതിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു.

സ്ഥാപിത താത്പര്യത്തിന്‍റെ കോട്ട കൊത്തളങ്ങളാണ് മാധ്യമങ്ങള്‍.പുരോഗമന ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കുകയാണ് ലക്ഷ്യം. മാധ്യമങ്ങളുടെ നുണ പ്രചാരണങ്ങളെ പൊളിച്ചടുക്കിയാണ് ക‍ഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ഇടതുപക്ഷമുന്നണി അധികാരത്തിലെത്തിയതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ ഡോ. എം അരുണ്‍കുമാര്‍, പത്രപ്രവര്‍ത്തകന്‍ എന്‍ പി ഉല്ലേഖ് എന്നിവരും സംസാരിച്ചു. സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം എന്‍എന്‍ കൃഷ്ണദാസ്, ജില്ലാ സെക്രട്ടേറിയേറ്റംഗം ടികെ നാരായണദാസ്, ജില്ല കമ്മറ്റി അംഗം ഗോകുല്‍ദാസ്, ഏരിയാ സെക്രട്ടറി സിആര്‍ സജീവ്, ഒവി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടിആര്‍ അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News