കിഴക്കമ്പലം അക്രമം ; 10 പേർ കൂടി പിടിയിൽ

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാർ പൊലീസിനെ ആക്രമിച്ച കേസിൽ പത്ത് പേർ കൂടി പിടിയിൽ. സി സി ടി വി ദൃശ്യങ്ങളും മൊബൈൽ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതുവരെ 174 പേർ കേസിൽ അറസ്റ്റിലായി.

ഇന്നലെ പിടിയിലായ 10 പേരടക്കം 174 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലിസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

നിലവിൽ അറസ്റ്റിലായ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും മറ്റ് വിവരങ്ങളും ലഭ്യമാക്കാനുള്ള ശ്രമവും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായവർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.

അക്രമ സമയത്ത് പ്രതികൾ പകർത്തിയ ദൃശ്യങ്ങളിലെ സംഭാഷണങ്ങളും പൊലീസ് വിശദമായി പരിശോധിക്കും. കൂടാതെ പ്രതികൾ മൊബൈലിൽ നിന്നും നീക്കം ചെയ്ത ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള നടപടികളും പൊലിസ് ആരംഭിച്ചിട്ടുണ്ട്.

കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. ജീവനക്കാർ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ പൊലീസിനു നേരെ അക്രമികൾ തിരിയാൻ കാരണമെന്താണെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News