ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് അറുതി വരുത്തണം; സിപിഐഎം

രാജ്യത്താകെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് അറുതിവരുത്തണമെന്ന് സിപിഐഎം സമ്മേളനത്തില്‍ പ്രമേയം. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലായിരുന്നു പ്രമേയ അവതരണം. വന്യമൃഗ ആക്രമണങ്ങളില്‍ അടിയന്തര നടപടി വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

അസം, ത്രിപുര തുടങ്ങി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ സംഘപരിവാര്‍ ശക്തികള്‍ സംഘടിത ആക്രമണം ആണ് നടത്തുന്നത്. ദേവാലയങ്ങള്‍ക്കു നേരെയും ആക്രമണം പതിവായി കഴിഞ്ഞു. മതപരിവര്‍ത്തനവും ജനസംഖ്യാ സമവാക്യവും മാറ്റി മറിക്കുന്നുവെന്ന് ആരോപിച്ച് കലാപാഹ്വാനമാണ് ഇത്തരത്തിലുള്ള ശക്തികള്‍ നടത്തി വരുന്നതെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളന പ്രമേയം വ്യക്തമാക്കുന്നു.

സംഘടിതമായ ആക്രമണങ്ങളെ ശക്തമായി സിപിഐഎം അപലപിക്കുകയും ചെയ്തു. അക്രമങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കാന്‍ വേണ്ട നടപടി കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെടുന്നു.

മലയോര നാടിന്റെ തലവേദനയായി മാറിയ വന്യമൃഗ ആക്രമണവും പ്രമേയം ചൂണ്ടിക്കാട്ടി. കര്‍ഷകരുടെയും കാര്‍ഷികോല്‍പ്പനങ്ങളുടെയും സംരക്ഷണത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും സമ്മേളന പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. റബര്‍ പാര്‍ക്കിനെക്കുറിച്ച് പ്രമേയം പരാമര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News