ഒറിജിനലിനെ വെല്ലുന്ന മികവുമായി മണ്ണിൽ തീർത്ത അനാക്കോണ്ട

യഥാർത്ഥ അനാക്കോണ്ടയെ വെല്ലുന്ന മികവുമായി മണ്ണിൽ തീർത്ത അനാക്കോണ്ട. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ആകാശാണ് ഇത് യാഥാർത്ഥ്യമാക്കിയത്. മറ്റെവിടെയും അല്ല സ്വന്തം വീടിനു പുറകിലെ പറമ്പിലാണ് ഈ കലാസൃഷ്ടി.

കുറ്റിച്ചലിലെ ആകാശ് ജിജിയുടെ വീട്ടിലെത്തുന്നവർ ഒന്ന് ഭയക്കും. മണ്ണിൽ തീർത്ത അനാക്കോണ്ടയെ കാണാൻ എത്തിയവർക്ക് ഇത് ഒറിജിനൽ തന്നെ ആകുമോ എന്ന സംശയമാണ് കണ്ടപാടെ ഉണ്ടായത്.

മണ്ണിൽ നാല് ദിവസം കൊണ്ടാണ് ഈ അനാക്കോണ്ടയെ ആകാശ് പൂർത്തിയാക്കിയത്. രാജാ രവിവർമ്മ കോളേജിൽ നിന്നും ഫൈൻ ആർട്സ് ബിരുദം നേടിയ വ്യക്തിയാണ് ആകാശ്. തന്‍റെ ജിജെ മൗഗ്ലി എന്ന യൂ ടൂബ് ചാനലിൽ വ്യത്യസ്‍തമായ വീഡിയോകൾ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ആകാശ് അനാക്കോണ്ടയെ നിർമ്മിച്ചത്.

ഇതിൽ ചില മാറ്റങ്ങൾ വരുത്തി മുതലയെ രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇനി ആകാശ് നടത്തുന്നത്. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബമാണ് ആകാശിന്‍റേത്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ഉപരിപഠനം തുടരുകയുമാണ് ആകാശ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News