വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ജീവനക്കാരന് ആക്രമണം

വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ജീവനക്കാരന് ആക്രമണം. ബൈക്കിലെത്തിയ സംഘം ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി 11നാണ് സംഭവം നടന്നത് .

വിഴിഞ്ഞത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബാങ്കില്‍ ഇരുചക്ര വാഹനത്തില്‍ എത്തിയ അക്രമി സംഘം ആണ് ജീവനക്കാരനായ അനന്തുവിനെ വെട്ടി പരിക്കേല്‍പ്പിച്ചത്.

ഇന്ധനം നിറയ്ക്കുന്നതിന് ഇടയില്‍ ഫോണ്‍ ചെയ്തത് ചോദ്യം ചെയ്തതായിരുന്നു പ്രകോപനത്തിന് കാരണം. വാക്കേറ്റത്തിന് ശേഷം പെട്രോള്‍ പമ്പില്‍ നിന്ന് പോയ അക്രമിസംഘം വടിവാളുമായി തിരികെ എത്തിയായിരുന്നു ആക്രമണം നടത്തിയത്.

മുതുകിലും ,കയ്യിലും, കാലിലുമായി പതിനഞ്ച് വെട്ടുകളാണ് വെട്ടിയത്. ജീവനക്കാര്‍ സംഘടിച്ചെത്തിയ അപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു.

സിസിടിവി പരിശോധനയില്‍ അതില്‍ സ്ഥിരം കുറ്റവാളികളായ ആളുകളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വെട്ടേറ്റ അനന്തു ചികിത്സയിലാണ്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പോലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel