മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന്‌ സമാപനമാകും

സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന്‌ മുന്നോടിയായുള്ള മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾ ഇന്ന് പൊതുസമ്മേളനത്തോടെ സമാപിക്കും. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച പൂർത്തിയായി.ജില്ലാ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.

മലപ്പുറം സമ്മേളനത്തിന്റെ പൊതുസമ്മേളനം വൈകിട്ട്‌ നാലിന്‌ കെ പി മൊയ്‌തീൻകുട്ടി നഗറിൽ (തിരൂർ നഗരസഭാ സ്‌റ്റേഡിയം ഗ്രൗണ്ട്‌) പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. പിബി അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരിം, മന്ത്രി കെ രാധാകൃഷ്ണൻ, മുതിർന്ന നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ബേബി ജോൺ, ടി പി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

ഇന്നലെ ‘ദേശീയ രാഷ്‌ട്രീയവും ഇടതുപക്ഷവും ദേശീയതയും’ സെമിനാർ എം എ ബേബി ഉദ്‌ഘാടനംചെയ്‌തു. എളമരം കരീം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ അധ്യക്ഷയായി.

പത്തനംതിട്ട സമ്മേളനത്തിന്റെ പൊതുസമ്മേളനം വൈകിട്ട് നാലിന് പി ബി സന്ദീപ്കുമാർ ന​ഗറിൽ (അടൂർ കെഎസ്ആർടിസി ജങ്ഷൻ) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here