ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് ഇന്ന് സമാപിക്കും

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജലസാഹസിക കായിക മാമാങ്കം ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് ഇന്ന് സമാപിക്കും. വൈകിട്ട് ആറിന് ബേപ്പൂര്‍ മറീനയില്‍ നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.

വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മഞ്ജുവാര്യര്‍ ഓൺലൈനായി പങ്കെടുക്കും. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും.

ഡിസംബര്‍ 26 ന് ആരംഭിച്ച ഫെസ്റ്റ് ബേപ്പൂരിന്റെ പെരുമയും ചരിത്രവും പൈതൃകവും വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളുമായി സഹകരിച്ചാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജല ടൂറിസം മേഖലയെ പരിപോഷിപ്പിക്കുക, സാഹസിക വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക, എന്നിവയും മേളയുടെ ലക്ഷ്യങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News