ഒമിക്രോണ്‍ വര്‍ധനവ്; നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ നിര്‍ദേശം

രാജ്യത്ത് കൊവിഡ് ഒമിക്രോൺ കേസുകളിൽ വൻ വർധനവ്. ഇത് വരെയായി 781 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 21 സംസ്ഥാനങ്ങളുടെ പട്ടികയിൽ ദില്ലി ആണ് ഒന്നാമത്. ദില്ലിയിൽ 238 പേർക്കും

മഹാരാഷ്ട്രയിൽ 167 പേർക്കുമാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിലും വർധനവുണ്ട്. 9195 ആളുകൾക്ക് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.

ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരാൻ ആണ് കേന്ദ്ര സർക്കാരിൻറെ തീരുമാനം. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സസര്‍ക്കാര്‍ നിർദ്ദേശം നൽകി.

ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്നാംഘട്ട യെല്ലോ അലേർട്ട് പ്രാബല്യത്തിൽ വന്നാൽ രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ഇനി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News