മലപ്പുറം സിപിഐഎം ജില്ലാ സെക്രട്ടറിയായി ഇ എൻ മോഹൻദാസ് തുടരും

സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ എന്‍ മോഹന്‍ദാസിനെ വീണ്ടും തെരഞ്ഞെടുത്തു. തിരൂരില്‍ ചേര്‍ന്ന സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത്‌ സജീവമായ ഇ എൻ മോഹൻദാസ്‌ 2018ൽ പെരിന്തൽമണ്ണ ജില്ലാ സമ്മേളനത്തിലാണ്‌ ജില്ലാ സെക്രട്ടറിയായത്‌.

അറുപത്തൊമ്പതുകാരനായ അദ്ദേഹം 2007ൽ മണ്ണഴി എയുപി സ്‌കൂൾ പ്രധാനധ്യാപകനായി വിരമിച്ചു. 1970ലാണ്‌ സിപിഐ എം അംഗമായത്‌. ഇന്ത്യനൂർ ബ്രാഞ്ച്‌ സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, 11 വർഷം മലപ്പുറം ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയും ഏറനാട്‌ താലൂക്ക്‌ സെക്രട്ടറിയുമായിരുന്നു.

കെഎസ്‌വൈഎഫ്‌ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐയുടെ പ്രഥമ ജില്ലാ പ്രസിഡന്റുമായി. ദേശാഭിമാനി മലപ്പുറം യൂണിറ്റ്‌ മാനേജർ, റെയഡ്‌കോ വൈസ്‌ ചെയർമാൻ, കോഡൂർ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, ജില്ലാ സഹകരണ ബാങ്ക്‌ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഇ എം എസ്‌ പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്‌.

കോട്ടക്കൽ ആര്യശെവദ്യശാലാ ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റായിരുന്നു. ഇന്ത്യനൂരിലെ എടയാട്ട്‌ നെടുമ്പുറത്തെ പരേതരായ വേലുനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനാണ്‌.

ഭാര്യ. റിട്ട. അധ്യാപിക കെ ഗീത. മക്കൾ: ഡോ. ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ (ടെക്‌നോപാർക്ക്‌ തിരുവനന്തപുരം). മരുമക്കൾ: ജയപ്രകാശ്‌ (കോമേഴ്‌സ്‌ അധ്യാപകൻ, മലപ്പുറം ഗവ. കോളേജ്‌), ശ്രീജിഷ (ടെക്‌നോപാർക്ക്‌, തിരുവനന്തപുരം).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News