ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു

ഇന്ന് അർധ രാത്രി മുതൽ നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സർക്കാർ അനുഭാവ പൂർവം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്‌സി യൂണിയൻ അറിയിച്ചു.

ഓട്ടോ തൊഴിലാളികളുടെ ചാർജ് വർധന സർക്കാരിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ചാർജ് വർധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചാർജ് വർധനവിനെ കുറിച്ച് അന്തിമമായി തീരുമാനം എടുക്കുക. തർക്കങ്ങൾ പരിഹരിക്കും. സി.എൻ.ജി ഓട്ടോറിക്ഷകളുടെ ടെസ്റ്റിങ് സെന്ററുകൾ കേരളത്തിലില്ല. ആറുമാസത്തിനുള്ളിൽ എറണാകുളത്ത് ടെസ്റ്റിങ് സെന്റർ ആരംഭിക്കും. കള്ള ടാക്‌സികളുടെ കാര്യത്തിൽ കർശന നടപടി എടുക്കും . കള്ള ടാക്‌സി പിടികൂടിയാൽ ലൈസൻസും ആർസിയും റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News