ADVERTISEMENT
പത്തനംതിട്ട ആങ്ങമൂഴിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് പുലിയെ പിടികൂടി. പരിക്കുകളോടെയാണ് കണ്ടെത്തിയത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്ന മുറയ്ക്ക് പുലിയെ ഉൾക്കാട്ടിൽ തുറന്നു വിടാനാണ് തീരുമാനം.
ഒരു വയസിൽ താഴെ മാത്രം പ്രായമുള്ള പുലിയെയാണ് ആങ്ങമൂഴി മുരിപ്പേൽ സ്വദേശി സുരേഷിൻ്റെ പുരയിടയിൽ നിന്ന് പിടികൂടിയത്. രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. വീടിന് സമീപത്തുള്ള തൊഴുത്തിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് ആണ് വീട്ടുകാർ ശ്രദ്ധിച്ചത്.
ഈ സമയം കാലിന് പരിക്കേറ്റ അവശ നിലയിലായിരുന്നു പുലി. ഉടൻ തന്നെ വീട്ടുകാർ നൽകിയ വിവരമനുസരിച്ച് വനം വകുപ്പ് സ്ഥലത്തെത്തി. വല വിരിച്ച് പ്രത്യേക കൂട്ടിലേറ്റ് മാറ്റി റാന്നി വനംവകുപ്പ് ഓഫിസിലേക്ക് മാറ്റുകയും ചെയ്തു.
വെറ്റിനറി ഡോക്ടർമാരടങ്ങിയ സംഘം പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. ഡിഎഫ് അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധനകൾ നടന്നത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്ന മുറയ്ക്ക് പുലിയെ ഗൂഡ്രിക്കൽ വനമേഖലയിലെ ഉൾക്കാട്ടിൽ തുറന്നു വിടും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.