സി പി ഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം: 34 അംഗ പുതിയ  ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു

സി പി ഐ എം പത്തനംതിട്ട ജില്ല സെക്രട്ടറിയായി കെ. പി.ഉദയഭാനു  തുടരും.  34 അംഗ ജില്ലാ കമ്മിറ്റിയേയും 10  അംഗ സെക്രട്ടറിയേറ്റും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ആരോഗ്യ മന്ത്രി വീണാ ജോ ർജ്, പീലിപ്പോസ് തോമസ് എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി.

5 നിയമസഭ മണ്ഡലങ്ങളിലും ഇടതു മുന്നേറ്റം ശക്തമായി  നിലനിൽക്കുന്ന പത്തനംതിട്ടയിൽ സിപിഐ എം ജില്ല സെക്രട്ടറി കെ.പി.ഉദയഭാനുവിന് ഇത് മുന്നാം ഊഴം. 34 അംഗ പുതിയ  ജില്ലാ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. ഇതിൽ 5 പേർ പുതുമുഖങ്ങളാണ്.

33 പേരിൽ നിന്നാണ് അംഗസംഖ്യ 34 ആയി മാറ്റിയത്.ആരോഗ്യ മന്ത്രി വീണാ ജോർജ്, ഇരവിപേരൂർ ഏരിയ സെക്രട്ടറി പീലിപ്പോസ് തോമസ് എന്നിവർ ജില്ലാ കമ്മിറ്റിയിൽ എത്തി. അടൂർ മുൻ ഏരിയ സെക്രട്ടറി, താലുക്ക് സെക്രട്ടറി, കെ.എസ് കെ ടി യു ജില്ലാ സെക്രട്ടറി, ദീർഘകാലം ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ ചുമതലകളിൽ നിന്ന് 2015 ൽ ആണ് കെ.പി .ഉദയഭാനു സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. പാർട്ടി ഏൽപ്പിച്ച ചുമതല കൂടുതൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുന്നുവെന്ന് കെ.പി ഉദയഭാനു പറഞ്ഞു.

സെക്രട്ടറിയേറ്റംഗങ്ങളുടെ അംഗബലം 9-ൽ നിന്ന് 10 ആയി ഉയർന്നു. പി ജെ അജയകുമാർ, എ പദ്മകുമാർ, ടിഡി ബൈജു, പി ബി ഹർഷകുമാർ, ആർ സനൽകുമാർ, രാജു എബ്രഹാം, ഓമല്ലൂർ ശങ്കരൻ, നിർമല ദേവി, പി ആർ പ്രസാദ് എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങൾ.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുറമേ  കേന്ദ്ര-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിയാണ്  ജില്ലാ കമ്മിറ്റി അംഗങ്ങളെയും  സെക്രട്ടറിയെയും തെരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News