കുട്ടികളുടെ കരോള്‍ ഗാനസംഘത്തെ തടഞ്ഞ് ബി.ജെ.പി നേതാക്കള്‍; കിടിലന്‍ പ്രതികാരവുമായി അമ്മമാര്‍

കുട്ടികളുടെ കരോള്‍ ഗാനസംഘത്തെ തടഞ്ഞ് ബി.ജെ.പി നേതാക്കള്‍. അധ്യാപകനായ ബി.ജെ.പി മണ്ഡലം നേതാവിന്റെ നേതൃത്വത്തിലാണ് ഒരു സംഘം ആളുകള്‍ കുട്ടികളെ മര്‍ദിച്ചത്. കണ്ണൂര്‍ പത്തായക്കുന്ന് കോങ്കച്ചിയില്‍ വെച്ചാണ് കുട്ടികളുടെ കരോള്‍ സംഘത്തെ തടയുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

‘ഓണവും വിഷുവും അവര്‍ (ക്രിസ്ത്യാനികള്‍) ആഘോഷിക്കാറുണ്ടോ,’ എന്ന് ചോദിച്ചായിരുന്നു ഇവര്‍ കുട്ടികളെ മര്‍ദിച്ചത്. ഡിസംബര്‍ 23നായിരുന്നു കുട്ടികള്‍ ഒത്തുകൂടുകയും പുല്‍ക്കൂടൊരുക്കുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കള്‍ ഭീഷണിയുമായെത്തിയത്.

എന്നാല്‍ ഇതേ കുട്ടികളുടെ അമ്മമാര്‍ ക്രിസ്മസ് തലേന്ന് പുല്‍ക്കൂടൊരുക്കിയും ആഘോഷം സംഘടിപ്പിച്ചുമാണ് ഇതിന് മറുപടി നല്‍കിയത്. ഒരു ക്രിസ്മസ് പരിപാടിയും ഇവിടെ നടത്തേണ്ടെന്ന് ആക്രോശിച്ചായിരുന്നു ബി.ജെ.പി നേതാക്കളുടെ അതിക്രമം.

അവര്‍ പറഞ്ഞതനുസരിക്കാതെ വീണ്ടും പുല്‍ക്കൂടൊരുക്കിയ കുട്ടികളെ നേതാക്കള്‍ മര്‍ദിക്കുകയും ചെയ്തു. കരോളിനായി വാടകയ്ക്കെടുത്ത വസ്തുക്കള്‍ കുട്ടികളില്‍ നിന്നും പിടിച്ചു പറിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News